• Fri. Oct 18th, 2024
Top Tags

newsdesk

  • Home
  • രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായവുമായി കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം)…

രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി: അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ

കേളകം :രാമച്ചിയിൽ വീണ്ടും മാവോവാദി സംഘമെത്തി. അഞ്ചംഗ മാവോവാദി സംഘമെത്തിയതായി നാട്ടുകാർ: രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.

കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു

പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന താമസക്കാരിയായ അജിതകുമാരിക്ക് (56) തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിതകുമാരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി വിദേശനിര്‍മ്മിത ടയര്‍ കമ്പനി

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി വിദേശനിര്‍മ്മിത ടയര്‍ കമ്പനി. കമ്പനിയുടെ സാമൂഹിക സേവന നിധിയിലൂടെയാണ് റബര്‍ മേഖലയെ പരിപോഷിപ്പിക്കാന്‍ സഹായം നല്‍കുന്നത്. കോട്ടയം, ഇടുക്കി ജില്ലയിലെ റബര്‍ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുക.ജപ്പാന്‍ ആസ്ഥാനമായ ബ്രിഡ്ജ് സ്റ്റോണ്‍ ടയര്‍ കമ്പനിയാണ്…

ദേശീയ ഗെയിംസ് വ്യാഴാഴ്ച ഗോവയില്‍ വെച്ച്‌ നടക്കും

ദേശീയ ഗെയിംസ് വ്യാഴാഴ്ച ഗോവയില്‍ വെച്ച്‌ നടക്കും. ദേശീയ ഗെയിംസില്‍ പങ്കെടുക്കാൻ കേരളത്തില്‍നിന്ന് 625 അംഗ സംഘം ഉണ്ടാകും.496 കായികതാരങ്ങളും 129 ഒഫീഷ്യലുകളും അടങ്ങുന്ന സംഘം ആയിരിക്കും കേരളത്തില്‍നിന്ന് ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കുക.

വിവാഹത്തിനെത്തിയവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

കണ്ണൂർ മരക്കാര്‍കണ്ടിയില്‍ വിവാഹച്ചടങ്ങിനെത്തിയവര്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റു. മുപ്പതിലേറെ പേര്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. എൻ.എസ്.എസ് ഓഡിറ്റോറിയത്തില്‍ വിവാഹത്തിനെത്തിയവര്‍ക്കാണു കുത്തേറ്റത്. ഓഡിറ്റോറിയത്തിന്റെ പുറത്ത് മേല്‍ക്കൂരയില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട് ഇളകുകയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആര്‍ക്കും ഗുരുതരമല്ല.

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഇന്നും നാളെയും മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും നാളെയും…

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

തളിപ്പറമ്പ് കപ്പാലത്ത് സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്.

ഗഗന്‍യാന്‍: പരീക്ഷണ വിക്ഷേപണം വിജയം; ക്രൂ മൊഡ്യൂള്‍ കടലിൽ പതിച്ചു

ബം​ഗളൂരു > ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്ഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂള് റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആര്ഒ…

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !

കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയത്. ഡ്രൈവർ എഎസ്ഐ…