• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നവംബര്‍ എട്ടിനു ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

ചിറ്റാരിക്കാല്‍ ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം: കലവറ നിറയ്ക്കല്‍ വിളംബര ഘോഷയാത്ര നടത്തി

കമ്പല്ലൂര്‍ : കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളുന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ വിളംബര ജാഥ നടത്തി. പെരളത്തു നിന്നും കൊല്ലാടയില്‍ നിന്നും തുടങ്ങിയ രണ്ട് ജാഥകള്‍ കമ്പല്ലൂര്‍ സ്‌കൂളില്‍ സമാപിച്ചു. നവംബര്‍ 7 മുതല്‍ 10…

പിഴ അടയ്ക്കാത്തവർക്ക് പുക സർട്ടിഫിക്കറ്റ് ഇല്ല, കടുത്ത നടപടിയിലേക്ക് ​​ഗതാ​ഗത വകുപ്പ്; ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ​ഗതാ​ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന്…

ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെ സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ

പാലക്കാട്: വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റ​​ദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു. പരി​ഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരി​ശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച്…

ബംഗളൂരു നഗരത്തില്‍ വീണ്ടും പുലിഭീതി

ബൊമ്മനഹള്ളി ഇൻഡസ്ട്രിയല്‍ ഭാഗത്ത് ഭീതി പരത്തിയ പുലിയെ നവംബര്‍ ഒന്നിന് വനപാലകര്‍ വെടിവെച്ചുകൊന്നതിന്റെ ആശ്വാസം വിടുംമുൻപേ നഗരത്തില്‍ വീണ്ടും പുലിഭീതി. ഒരു പുലിയെ എ.ഇ.സി.എസ് ലേ ഔട്ട്, എം.എസ് ധോണി ഗ്ലോബല്‍ സ്കൂള്‍ എന്നിവയുടെ പരിസരങ്ങളിലും മറ്റൊന്നിനെ നൈസ് റോഡ് ഭാഗത്തെ…

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമെ ലക്‌നൗ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. നേപ്പാള്‍…

തിരുമേനിയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കർഷകർ കണ്ണീരിൽ

തിരുമേനി : ചെറുപുഴ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസം തിരുമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടക്കര സജിയുടെ കപ്പക്കൃഷിയാണു കാട്ടുപന്നികൾ നശിപ്പിച്ചത്. വീടിനു സമീപം നട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. രാത്രിയിൽ പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ടായി സജി പറഞ്ഞു.…

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ്

പിഎം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യാനൊരുങ്ങവേ പദ്ധതി കൂടുതല്‍ വിപുലമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പദ്ധതിയില്‍ അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുന്നതിന് വിപുലമായ പ്രചാരണ പദ്ധതികളാണ് രാജ്യത്തുടനീളം ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി കൂടുതല്‍ ആളുകളിലേക്ക്…

ക്ഷേമപെൻഷൻ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് നീക്കം

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിന് എത്തിക്കാൻ ധന വകുപ്പ് നീക്കം തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. നവകേരള ജനസദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ്…

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധന കാരണം ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം.35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ…