• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക്

അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക്

കണ്ണൂർ : അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി. അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ്…

അടുത്തവർഷം നഴ്‌സിങ് പ്രവേശനത്തിന് എൻട്രൻസ്, മറ്റു മാര്‍ഗങ്ങളിലൂടെയുള്ള അഡ്മിഷന് അംഗീകാരമില്ല.

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം (2024-25) മുതൽ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കും. മുന്നൊരുക്കം തുടങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ്…

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ തിരുപ്പതി മാതൃക; സന്നിധാനത്തേക്കുള്ള അറിയിപ്പ്‌ LED ഡിസ്‌പ്ലേയിൽ.

ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാൻ ഇത്തവണ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ തിരുപ്പതി മോഡൽ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വംബോർഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കുംമുമ്പ് സജ്ജമാക്കും. ടെൻഡർ പൂർത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ റെഡ് ക്ലിക്ക് ഇൻഫോടെക് ആണ് കരാറുകാർ. 19.50 ലക്ഷമാണ് ചെലവ്.…

അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമ പ്രവർത്തകയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കോഴിക്കോട്…

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്.

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലിവണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ്…

ഇന്ന് പോളിയോ വാക്‌സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജോനാസ് സാൽക്കിൻ്റെ ജന്മദിനം

പോളണ്ടുകാരനായ ഒരു കുപ്പായ നിർമ്മാതാവിന്റെ മകനായി 1914 ഒക്ടോബർ 28 ന്യൂയോർക്കിലാണ് ജോനാസ് ജനിക്കുന്നത്. ന്യൂയോർക്കിൽ തന്നെയായിരുന്നു വിദ്യാഭ്യാസം മുഴുവൻ. ന്യൂയോർക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്നും വൈദ്യശാസ്ത്രബിരുദമെടുത്തശേഷം, മിഷിഗണിലെ പൊതുജനാരോഗ്യ സ്കൂളിൽ എപ്പിഡമോളജി (പകർച്ചരോഗ വിജ്ഞാനീയം) വിഭാഗത്തിൽ അസിസ്റ്റന്റ്…

ഇനിയും താമസിച്ചാൽ മലബാറിലെ ട്രെയിൻ യാത്രക്കാർ ശ്വാസംമുട്ടി മരിക്കും!

കണ്ണൂർ : യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ല വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്ക് ഗ്രേഡും പദവികളുമെല്ലാം പ്രഖ്യാപിക്കുമ്പോൾ വരുമാനക്കണക്കുകളും റെയിൽവേ അഭിമാനപൂർവം പ്രസിദ്ധീകരിക്കാറുണ്ട്. എന്നിട്ടും ട്രെയിനുകളുടെ എണ്ണമെടുക്കുമ്പോൾ വടക്കേ മലബാർ എന്നും പിന്നിലാണ്. മണിക്കൂറുകളോളം ട്രെയിനുകളില്ലാത്ത സ്ഥിതി. അക്ഷരാർഥത്തിൽ…

ബസുകളുടെ അമിത വേഗം; രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ

കണ്ണൂർ : ബസുകളുടെ അമിത വേഗവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ബസുകളുടെ അമിതവേഗം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, സ്പീഡ് ഗവർണർ ഉപയോഗിക്കാതെ ഇരിക്കുക എന്നിവയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എംവിഡിയും പൊലീസും…

പ്രവാസികളേ‌, ഇനി ബാഗേജിൽ അച്ചാർ, നെയ്യ് മുതലായവ വയ്ക്കല്ലേ; ചെക്ക് ഇൻ ബാഗിൽ ഈ വസ്തുക്കൾക്ക് നിരോധനം

ദുബായ്/ മുംബൈ ∙ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും…

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ…