• Sat. Oct 19th, 2024
Top Tags

തിരുനെല്ലി ക്ഷേത്രം ചുറ്റമ്പലത്തിന് തറക്കല്ലിട്ടു

Bydesk

Mar 5, 2022

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന് തറക്കല്ലിട്ടു. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, എക്സി. ഓഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. പ്രേമചന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് അംഗം കെ. രാമചന്ദ്രൻ, ചുറ്റമ്പല നിർമാണ കമ്മിറ്റി പ്രസിഡന്റ് പി. വാസുദേവനുണ്ണി, സെക്രട്ടറി കെ. അനന്തൻ നമ്പ്യാർ, വൈസ് പ്രസിഡന്റ് എം. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. തിരുനെല്ലി ദേവസ്വത്തിന്റെ തനത് ഫണ്ടിന് പുറമേ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സഹായത്തോടെയാണ് ചുറ്റമ്പലം പുതുക്കിപ്പണിയുന്നത്. ക്ഷേത്രത്തിന്റെ പൗരാണിക തനിമ നില നിർത്തിയാണ് പ്രവർത്തികൾ പൂർത്തിയാക്കുക. എട്ട് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *