• Sat. Oct 19th, 2024
Top Tags

തീവണ്ടികളിലെല്ലാം ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു.

Bydesk

Mar 8, 2022

ചെന്നൈ: കോവിഡ് കാലത്ത് സ്പെഷല്‍ ട്രെയിനുകളായി ഓടിക്കൊണ്ടിരുന്ന തീവണ്ടികളിലെല്ലാം ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു.ഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേയുടെ തീരുമാനം. മാര്‍ച്ച്‌ 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക.

ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്സ്‌പ്രസ്, ചെന്നൈ-ബെംഗളൂരു എക്സ്‌പ്രസ്, ചെന്നൈ-മൈസൂര്‍ എക്സ്‌പ്രസ് എന്നിവയിലാണ് വ്യാഴാഴ്ച ( മാര്‍ച്ച്‌ 10 ) മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുക. ഈ മാസം 16 മുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുന്ന തീവണ്ടികള്‍ ഇവയാണ്.

ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ് , എഗ്‌മോര്‍-മംഗളൂരു എക്സ്‌പ്രസ് , ചെന്നൈ-മംഗളൂരു മെയില്‍, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്‌പ്രസ് , മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്‌പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്‌പ്രസ്, മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ്.

ഏപ്രില്‍ ഒന്നുമുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന തീവണ്ടികള്‍

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്‌പ്രസ് , ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് , എഗ്‌മോര്‍-കൊല്ലം അനന്തപുരി എഗ്‌മോര്‍-ഗുരുവായൂര്‍ , എഗ്‌മോര്‍-കൊല്ലം , ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്സ്‌പ്രസ് , ചെന്നൈ-സെന്‍ട്രല്‍ ആലപ്പുഴ എക്സ്‌പ്രസ്, എഗ്‌മോര്‍-മംഗളൂരു, ചെന്നൈ സെന്‍ട്രല്‍-പാലക്കാട് എക്സ്‌പ്രസ് , കോയമ്ബത്തൂര്‍-മംഗളൂരു എക്സ്‌പ്രസ് , കോയമ്ബത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി, കോയമ്ബത്തൂര്‍-കണ്ണൂര്‍ എക്സ്‌പ്രസ് , മധുര-തിരുവന്തപുരം അമൃത എക്സ്‌പ്രസ്, വെസ്റ്റ്‌കോസ്റ്റ്, വേണാട് എക്സ്‌പ്രസ്, നിലമ്ബൂര്‍-കോട്ടയം എക്സ്‌പ്രസ്, കൊച്ചുവേളി അന്ത്യോദയ എക്സ്‌പ്രസ്, കണ്ണൂര്‍-കോയമ്ബത്തൂര്‍, മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ്, വഞ്ചിനാട് എക്സ്‌പ്രസ്, എറണാകുളം-കണ്ണൂര്‍ എക്സ്‌പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്സ്‌പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്‌പ്രസ്.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *