• Sat. Oct 19th, 2024
Top Tags

സ്വത്തുതര്‍ക്കം; സഹോദരനെ വെടിവെച്ച് കൊന്നു

Bydesk

Mar 8, 2022

കാഞ്ഞിരപ്പള്ളി: കുടുംബവഴക്കിനെ തുടര്‍ന്ന്​ സഹോദരന്‍റെ വെടിയേറ്റ്​ യുവാവ്​ മരിച്ചു. വെടികൊണ്ട മാതൃസഹോദരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്ബിനാല്‍ രഞ്ജു കുര്യനാണ്​ (49 ) കൊല്ലപ്പെട്ടത്​. പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്​ 5.30 ഓടെയാണ്​ സംഭവം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന്​ വീട്ടിലുണ്ടായിരുന്ന പിസ്റ്റല്‍ എടുത്ത്​ ജോര്‍ജ്​ കുര്യന്‍ സഹോദരനെയും അമ്മാവനെയും വെടിവെക്കുകയായിരുന്നു എന്നാണ്​ വിവരം. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അറിയുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *