• Sat. Oct 19th, 2024
Top Tags

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Bydesk

Mar 14, 2022

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. കൊവിഡ് കേസുകൾ വർധിച്ചതോടെ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്.

മാര്‍ച്ച് 20 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. സമീപ നഗരമായ ഹോങ് കോങ്ങിലേക്ക് കൊവിഡ് വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്.

ജനങ്ങളോട് മൂന്നുവട്ടം കൊവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്‌കൂളുകള്‍ അടയ്ക്കുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *