മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുടങ്ങിയവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയുന്ന സ്റ്റോപ്പ് ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയതായി റഷ്യ അറിയിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്യം ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ഉള്‍പ്പടെ 13 പേര്‍ക്കാണ് വിലക്ക്. എന്നാല്‍ വാഷിംഗ്ടണുമായി ഔദ്യോഗിക ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ പട്ടികയിലുള്ളവരുമായി ഉന്നതതല സമ്ബര്‍ക്കം നടത്താന്‍ കഴിയുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.