• Sat. Oct 19th, 2024
Top Tags

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് 25 ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കും

Bydesk

Mar 21, 2022

തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് 25 ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങള്‍വരെ ഉണ്ടാകും.

ചെയര്‍പേഴ്സന്‍മാരായി അതാത് വിഷയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട അക്കാദമിക് വിദഗ്ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാനുള്ള ഉള്ളടക്കം തയ്യാറാക്കുകയാണ് ലക്ഷ്യം. വിശദമായ ചര്‍ച്ചയ്ക്കൊടുവിലാകും തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം എസ്സിഇആര്‍ടി ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും ഉടന്‍ ചേരും. ബൃഹത്തായ ജനകീയ സെമിനാര്‍ നടത്താനും ആലോചനയുണ്ട്. പ്രീ സ്കൂള്‍, സ്കൂള്‍, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിവയിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷം 2023–-24 അധ്യയന വര്‍ഷംമുതല്‍ ഘട്ടം ഘട്ടമായി പാഠപുസ്തകവും പരിഷ്കരിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *