• Sat. Oct 19th, 2024
Top Tags

ഒൻപത് സംസ്ഥാനങ്ങളിലെ ചുമതലക്കാരെ എ.എ.പി പ്രഖ്യാപിച്ചു; കേരളത്തിന്റെ ചുമതല എ രാജയ്ക്ക്

Bydesk

Mar 22, 2022

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയത്തിന് പിന്നാലെ ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് കൂടി ആം ആദ്മി പാര്‍ട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അസമിലും തെലങ്കാനയിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഡല്‍ഹിക്കും പഞ്ചാബിനും പുറമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിന് പാര്‍ട്ടിയിലെ പരിചയ സമ്ബന്നരായ നേതാക്കളെ നിയമിച്ചതായി ആം ആദ്മി നേതൃത്വം അറിയിച്ചു. വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ഭാരവാഹികളെയും നിയമിക്കും. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചത്. 2016 മുതല്‍ ഗുജറാത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പട്യാല എം.എല്‍.എ ഗുലാബ് സിങ് ആണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുക. പഞ്ചാബിലെ എ.എ.പിയുടെ ചാണക്യനും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്ത ഡോ. സന്ദീപ് പതക്കിന് സംസ്ഥാനത്തെ ചുമതലയും നല്‍കി. ഡല്‍ഹിയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനാണ് ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല. സംസ്ഥാനത്തെ ഏകോപനത്തിനായി ദുര്‍ഗേഷ് പഥക്കിനെയും നിയമിച്ചിട്ടുണ്ട്. സൗത്ത് ഡല്‍ഹി എം.എല്‍.എ സൗരഭ് ഭരദ്വാജിനെ ഹരിയാനയുടെ തെരഞ്ഞെടുപ്പ് ചുമതലയും പാര്‍ട്ടി എം.പി സുശീല്‍ ഗുപ്തക്ക് സംസ്ഥാന ചുമതലയും നല്‍കി. കേരളത്തില്‍ എ.എ.പിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് എ. രാജയെ ചുമതലപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *