• Fri. Oct 18th, 2024
Top Tags

കൃഷി, ആരോഗ്യം, വിനോദസഞ്ചാരം; ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്

Bydesk

Mar 26, 2022

കണ്ണൂർ ∙ കൃഷി, ആരോഗ്യം, വിനോദസഞ്ചാരം, സ്ത്രീ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ ആധുനിക സംഭരണശാലയും മൂല്യവർധിത ഉൽപന്ന നിർമാണ പ്ലാന്റും സ്ഥാപിക്കാൻ 5 കോടി രൂപ വകയിരുത്തി. കരിമ്പം ഫാമിലെ ടൂറിസം പദ്ധതി ഉൾപ്പെടെ 19.7 കോടി രൂപയുടെ പദ്ധതികളാണ് കൃഷി മേഖലയിൽ പ്രഖ്യാപിച്ചത്.

മത്സ്യ മേഖലയ്ക്ക് 90 ലക്ഷവും പൊതുവിദ്യാഭ്യാസ പദ്ധതികൾക്കായി 10 കോടി രൂപയും കായിക മേഖലയ്ക്ക് 5.25 കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 13.45 കോടി രൂപയും റോഡുകൾ പാലങ്ങൾ എന്നിവയ്ക്കായി 35 കോടി രൂപയും വിനോദസഞ്ചാര പദ്ധതികൾക്കായി 2.1 കോടി രൂപയും നീക്കിവച്ചു. ‌

പായം പഞ്ചായത്തിൽ ജിമ്മി ജോർജിന്റെ പേരിൽ സ്പോർട്സ് വില്ലേജ് സ്ഥാപിക്കാൻ 5 കോടി രൂപയും കണ്ണൂരിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിക്കാൻ 2 കോടി രൂപയും വകയിരുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു.

കരിമ്പം ഫാം ഇനി ടൂറിസം ഹബ് 

കരിമ്പം ജില്ലാ കൃഷിത്തോട്ടത്തെ ഫാം ടൂറിസം ഹബ്ബാക്കാൻ 10 കോടി രൂപ അനുവദിച്ചു. ഫ്ലവർ ഷോ, മാംഗോ മ്യൂസിയം, നടപ്പാത, ഫുഡ് കോർട്ട്, ആംഫി തിയറ്റർ തുടങ്ങിയവ ഒരുക്കും.

പട്ടികവിഭാഗം

∙ പട്ടികജാതി വിദ്യാർഥികൾക്ക് ഉന്നത പഠനം – 25 ലക്ഷം

∙ ഗോത്രവെളിച്ചം പദ്ധതി – 20 ലക്ഷം

∙ പട്ടികവർഗക്കാർക്കായി സാമൂഹിക പഠന വീട് – 25 ലക്ഷം

∙ യൂണിഫോം സേനകളിലേക്കുള്ള പരിശീലനം – 15 ലക്ഷം

∙ ബാൻഡ് സെറ്റ് വിതരണം – 15 ലക്ഷം

∙ അഗ്രോ ടെക് ഷോപ്പി സെന്ററുകൾ സ്ഥാപിക്കാൻ ഒരു കോടി രൂപ.

∙ വന്യമൃഗ സംഘർഷ മേഖലകളിൽ സോളർ തൂക്കുവേലി സ്ഥാപിക്കാൻ – 50 ലക്ഷം രൂപ.

∙ തെങ്ങ് കൃഷി വ്യാപിപ്പിക്കാൻ കേര രക്ഷ പദ്ധതിക്കായി 20 ലക്ഷം രൂപ.

∙ കൃഷി ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിതരണ ശൃംഖല –15 ലക്ഷം രൂപ

∙ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി-ചിറ്റാരി.

∙ നൂതന കൃഷി യന്ത്രോപകരണങ്ങളുടെ വിതരണത്തിനും പരിശീലനത്തിനും – ഒരു കോടി രൂപ

∙  തേൻ ഗ്രാമങ്ങളുടെ വ്യാപനം, തേൻ സംസ്‌കരണം – 25 ലക്ഷം രൂപ

∙ പൂന്തോട്ട നഴ്സറി യൂണിറ്റുകൾക്കും പുഷ്പക്കൃഷിക്കും – 20 ലക്ഷം രൂപ.

∙ സംയോജിത കൃഷി പ്രോത്സാഹിപ്പിക്കാൻ ഇന്റൻസീവ് ഫാമിങ് പദ്ധതി – 20 ലക്ഷം രൂപ

∙ മണ്ണ് ജല സംരക്ഷണത്തിനും തോടുകളുടെ വീണ്ടെടുപ്പിനും വാട്ടർ ഷെഡ് പദ്ധതികൾ.

∙ രാമപുരം പുഴ സംരക്ഷണത്തിന് സമഗ്ര പദ്ധതി

∙ കാർബൺ ന്യൂട്രൽ ജില്ല പദ്ധതിയുടെ ഭാഗമായി ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ച് തുടരും.

∙ പാലിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള യൂണിറ്റ് – 50 ലക്ഷം

∙ മാംസ ഉൽപാദനത്തിൽ സ്വയംപര്യാപ്തതയ്ക്ക് – 20 ലക്ഷം രൂപ

∙ ഓരോ ബ്ലോക്കിലും ഒരു വിനോദസഞ്ചാര കേന്ദ്രം കണ്ടെത്തി വികസിപ്പിക്കാൻ – 1.1 കോടി

∙ ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്

∙ ജില്ലാ ആശുപത്രിയിൽ എംആർഐ സ്കാനിങ് സൗകര്യം

∙ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ – 10 കോടി

∙ ജില്ലാ ആശുപത്രി ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാൻ – 2 കോടി

∙ വൃക്ക, കരൾ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം – 1 കോടി

∙ കാൻസർ രോഗ നിർണയ ക്യാംപുകൾ – 20 ലക്ഷം

∙ ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികൾ – 25 ലക്ഷം

∙ സൈക്കിൾ വാങ്ങാൻ സഹകരണ ബാങ്കുകളുമായി ചേർന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ.

∙ കായികശേഷി വികസനം, ജെൻഡർ ന്യൂട്രൽ കായികമേള – 25 ലക്ഷം രൂപ

∙ വാർഡ് തലത്തിൽ സ്റ്റാമിന – ഹെൽത്ത് ക്ലബ്ബുകൾ

∙ ഡിവിഷൻ കേന്ദ്രങ്ങളിൽ സർഗാലയം കലാപരിശീലന കേന്ദ്രങ്ങ∙ കുട്ടികൾക്കും സ്ത്രീകൾക്കും നീന്തൽ പരിശീലന പദ്ധതി

∙ ലഹരിവിരുദ്ധ ക്യാംപെയ്ൻ

∙ ലൈബ്രറികളിൽ വയോജനങ്ങൾക്ക് എൽഡേഴ്സ് കോർണർ – 25 ലക്ഷം

∙ വയോജന കലാമേള – 10 ലക്ഷം

∙ കക്കൂസ് മാലിന്യ സംസ്കരണം – 1 കോടി രൂപ

∙ സമ്പൂർണ സെക്കൻഡറി വിദ്യാഭ്യാസ ജില്ലയാകാൻ – 10 ലക്ഷം

∙ സയൻസ് പാർക്കിൽ ആർട്ട് ഗാലറി – 20 ലക്ഷം

∙ ചട്ടുകപ്പാറയിൽ ജെൻഡർ കൺവൻഷൻ സെന്റർ – 10 ലക്ഷം

∙ ജെന്റിൽ വുമൺ പദ്ധതി – 10 ലക്ഷം

∙ കമ്യൂണിറ്റി കിച്ചൺ പദ്ധതി – 30 ലക്ഷം

∙ ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ – സിനിമ നിർമിക്കാൻ – 50 ലക്ഷ∙ കല്യാശ്ശേരിയിൽ ഇ.കെ.നായനാരുടെ പ്രതിമ നിർമിക്കാൻ – 30 ലക്ഷം

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *