• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • പരാജയപ്പെട്ടെങ്കിലും അഭിമാനിക്കാം, ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പരാജയപ്പെട്ടെങ്കിലും അഭിമാനിക്കാം, ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ടീമിന് സാധിച്ചു. മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ…

കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സ്റ്റാഫ് നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ. പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിനകത്തുള്ള ദന്തൽ കോളേജിന് സമീപത്തെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ചത്. അഞ്ച്…

മാടപ്പള്ളിയിലെ കെ-റെയിൽ സമരം; ജിജി ഫിലിപ്പിനെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസ്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും.…

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്

കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന്…

കളമശേരിയിലെ മണ്ണിടിച്ചില്‍: സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ ഇന്ന് എഡിഎമ്മിന്റെ പരിശോധന നടക്കും

കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ്…

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു.   വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം…

കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം

കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം. വർക്ക് ഫ്രം ഹോം സൗകര്യമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് ഒഴിവാക്കി. അവർക്ക് ഏഴുദിവസം വർക്ക് ഫ്രം ഹോം അനുവദിക്കും. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് അവധിദിവസങ്ങൾ…

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരെ പിതാവ് തീ കൊളുത്തിക്കൊന്നു. തൊടുപുഴയ്ക്ക് അടുത്ത് ചീനിക്കുഴിയിലാണ് സംഭവം. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട…

‘കൂട്ടുകാരാകാം ജീവിക്കാം’പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ഗ്ഗാത്മക ദാമ്പത്യ ബന്ധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദമ്പതികള്‍ക്കായി പുതിയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ‘കൂട്ടുകാരാകാം ജീവിക്കാം’ എന്ന പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതിനോടനുബന്ധിച്ച് കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ചട്ടുകപ്പാറ ആരൂഢത്തില്‍…

ഡിജിറ്റല്‍ റീസര്‍വ്വെ; യോഗം ചേര്‍ന്നു

വളപട്ടണം വില്ലേജ് ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല കമ്മറ്റി രൂപീകരണ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടഷ് വി കെ സി ജംഷീറ, ആേരാഗ്യ വിദ്യാഭ്യാസ…