• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിനിമാ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകര്‍ക്ക് ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.…

ആറളം ഫാമിൽ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്താൻ എക്സൈസ് സർവ്വെ തുടങ്ങി

ഇരിട്ടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രങ്ങളിലെ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് അമിത ലഹരിക്കടിമപ്പെട്ട് രോഗികളായി തീർന്നവരെ കണ്ടെത്താൻ സർവ്വേ ആരംഭിച്ചു. സർവ്വേയിൽ കണ്ടെത്തിയവരെ ജില്ലയിലെ ഡി _…

മാര്‍ച്ച് 20 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല

ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 12 മുതല്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഫെയ്സ് മാസ്‌ക് നിര്‍ബന്ധമില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട് കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ മാസ്‌ക് ധരിക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാം. കൊവിഡ്…

ഐ.എസ്.എല്‍.: ഉളിയിൽ ബസാറിൽ വലിയ സ്‌ക്രീനില്‍ കാണാം

മട്ടന്നൂര്‍ : ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 20 ന് നടക്കുന്ന ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കാണാന്‍ അവസരമൊരുക്കും. വലിയ സ്‌ക്രീനില്‍ കാണാന്‍ ഉളിയിൽ Zap Boy’ S അവസരമൊരുക്കുന്നത്. വിശാലമായ സൗകര്യത്തോടെയാണ് ഉളിയിൽ…

പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളെന്ന് ഭാവന; കേരളത്തിന്റെ റോള്‍ മോഡലെന്ന് മന്ത്രി സജി ചെറിയാന്‍

26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.മേളയുടെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായാണ് അതിഥിയായി നടി ഭാവന എത്തിയത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി…

ഇ എം എസ്, എ കെ ജി ദിനാചരണത്തിന് ഇന്ന് തുടക്കമായി

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനാചരണങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇ എം എസ് ചരമദിനമായ ശനി രാവിലെ എട്ടിന് നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമയില്‍…

അന്താരാഷ്ട്ര വന ദിനാഘോഷം – ആനയെ കാണാൻ ആന മതിലിലൂടെ യാത്ര നടത്തി

ഇരിട്ടി: അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച്  ആറളം ഫാം പുനരധിവാസ മേഖലയിലെ നിവാസികൾക്കായി മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസും, “ആനയെ കാണാൻ ആന മതിലിലൂടെ ഒരു യാത്രയും” സംഘടിപ്പിച്ചു. ആറളംഫാമിനേയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന ആനമതിലിലൂടെ  കോട്ടപ്പാറ മുതൽ വളയംചാൽ…

‘പുട്ട് എനിക്കിഷ്ടമല്ല; അത് ബന്ധങ്ങൾ തകർക്കും’; മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറൽ

കേരളീയർ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് പുട്ടിന്റെ സ്ഥാനം. കടലക്കറിയോ, പയറും പപ്പടമോ, അതുമല്ലെങ്കിൽ പഴവുമായോ ചേർത്ത് ഒരു പിടിപിടിച്ചാൽ കുശാലാകും. എന്നാൽ എല്ലാവരും ‘പുട്ടുറുമീസിനെ’ പോലെ ആകണമെന്നില്ല. സ്ഥിരം കഴിക്കുന്നതുകൊണ്ട് പുട്ടിനോടുള്ള ഇഷ്ടം ഇല്ലാതായവരും നമ്മുടെ കൂട്ടത്തിലുണ്ട്.…

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും പരിശീലനം സംഘടിപ്പിക്കും. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍…

മു​ല്ല​പ്പെ​രി​യാ​റി​ല്‍ സു​ര​ക്ഷാ വീ​ഴ്ച; നാ​ലം​ഗ​സം​ഘം അ​നധി​കൃ​ത​മാ​യി സന്ദർശനം നടത്തി

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​റി​ല്‍ വ​ന്‍ സു​ര​ക്ഷാ വീ​ഴ്ച. നാ​ലം​ഗ​സം​ഘം അ​നധി​കൃ​ത​മാ​യി ഡാ​മി​ലെ​ത്തി. ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് ഞാ​യ​റാ​ഴ്ച അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ ബോ​ട്ടി​ലെ​ത്തി​യ ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ​ടു​ത്തു. ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ…