• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാന ആക്രമണം. രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലാണ് അപകടം. രാവിലെ നടക്കാൻ ഇറങ്ങിയ ബാബു വീടിനു…

തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന, ദിവസക്കൂലി 311 രൂപ

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി…

സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കാവു‍കളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം. കാവു‍കളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തില്‍ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021-23) സ്വതന്ത്ര പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാവുകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ തീരുമാനമായത്.…

20 കോടിയിൽ താഴെ ബജറ്റിൽ ഒരുക്കി 115കൊടിയും കടന്നു, മലയാളത്തിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നായി ഭീഷ്മപർവം

മമ്മൂട്ടിയെ നായകനാക്കി അമല് നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്വ്വം 100 കോടി ക്ലബില്.115 കോടിയാണ് ഇത് വരെ ചിത്രം നടത്തിയിരിക്കുന്ന ബിസ്നസ്. 20 കോടിയില് താഴെ ബജറ്റില് ഒരുക്കിയ ചിത്രം മലയാളത്തില് ഏറ്റവും കൂടുതല് ലാഭം കിട്ടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിക്ക് ഒപ്പം…

വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തർക്കം;മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു

മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു. വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച്‌ തലാപ്പില്‍ അബ്ദുള്‍ ജലീലിന്‌ വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്.

ബോംബുകൾ കണ്ടെത്തി

പാനൂരിൽ ഇടവേളയില്ലാതെ ബോംബ് നിർമ്മാണം തകൃതി. ചെണ്ടയാട് നടമ്മലിൽ നിന്ന് 2 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പ്രദേശത്തെ കലുങ്കിനിടയിൽ പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. നാട്ടുകാർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയികുകയായിരുന്നു. തുടർന്ന് പാനൂർ എസ്.എച്ച്.ഒ എം പി ആസാദും…

ഒരു വശത്ത് റെയിൽപാത, മറുവശത്ത് സിൽവർലൈൻ; ആശങ്കയുടെ പാളങ്ങൾക്കിടയിൽ ആയിരങ്ങൾ

കണ്ണൂർ / കോഴിക്കോട് ∙ നിലവിലെ റെയിൽപാതയ്ക്കും നിർദിഷ്ട സിൽവർലൈൻ പാതയ്ക്കുമിടയിൽ കുടുങ്ങി ഒട്ടേറെ കുടുംബങ്ങൾ. റെയിൽപാതയ്ക്കു സമാന്തരമായി സിൽവർലൈൻ അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണിത്.സാമൂഹികാഘാത പഠനം പൂർത്തിയാക്കിയ മേഖലകളിൽ ഇത്തരത്തിൽ ഒട്ടേറെ വീടുകളുണ്ട്. ‘‘വീട്ടുമുറ്റത്തേക്ക് ഇറങ്ങിയാൽ കാൽ വയ്ക്കുന്നത് റെയിൽവേ ബഫർ…

ഗതികെട്ട് ‘കുടിയേറിപ്പാർത്ത’ എഇഒ ഓഫിസിന് വീണ്ടും കഷ്ടകാലം

പയ്യന്നൂർ ∙ ‘ടിൻ ഷീറ്റുകൾ മേൽക്കൂരയാക്കിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എഇഒ ഓഫിസിനു വിദ്യാഭ്യാസ വകുപ്പ് സ്വന്തം കെട്ടിടം പണിയുമോ?’ പയ്യന്നൂർ ഉപജില്ലയിലെ അധ്യാപകരിൽ നിന്ന് ഉയരുന്ന ചോദ്യമാണിത്. പയ്യന്നൂർ ഉപജില്ലയിൽ 92 വിദ്യാലയങ്ങളാണ് ഉള്ളത്. ഉപജില്ലാ ഓഫിസ് അനുവദിച്ച കാലം തൊട്ട്…

രാജഗിരി ഇടക്കോളനി മുളപ്പാലം അപകടാവസ്ഥയിൽ

ചെറുപുഴ∙ തേജസ്വിനിപ്പുഴയുടെ രാജഗിരി ഇടക്കോളനി ഭാഗത്തെ മുളപ്പാലം അപകടാവസ്ഥയിൽ. ചെറുപുഴ പഞ്ചായത്തിലെ 8-ാം വാർഡിൽപെട്ട രാജഗിരി ഇടക്കോളനിയിൽ നിർമിച്ച മുളപ്പാലമാണ് ഏതുസമയവും തകർന്നു വീഴാവുന്ന നിലയിലായത്. കഴിഞ്ഞ വർഷം പുതുക്കിപ്പണിത മുളപ്പാലമാണിത്. മഴക്കാലത്തിനു മുൻപ് മുളപ്പാലം പുതുക്കിപ്പണിതില്ലെങ്കിൽ കോളനി നിവാസികൾ പുറംലോകവുമായി…

ടൂറിസം ഭൂപടത്തിൽ ഇടം നേടുമോ പെരുമ്പാറക്കടവ് ?

ശ്രീകണ്ഠപുരം∙ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പെരുമ്പാറക്കടവ് കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമോ? ഒരു ഭാഗത്ത് ചെങ്ങളായി പഞ്ചായത്തിലെ ഏക ദ്വീപായ തേർളായി. മറ്റൊരു ഭാഗത്ത് കണ്ടക്കൈ ബസ് സ്റ്റോപ്പ്. കണ്ണൂരിൽ നിന്ന് ഇടയ്ക്കിടെ വന്നു യാത്രക്കാരെ കടവിൽ ഇറക്കി തിരിച്ചു പോകുന്ന…