• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • പതിനെട്ടുകാരനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി

പതിനെട്ടുകാരനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി

കമ്പംമേട്: കമ്പംമേട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയില്‍ 18 കാരനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. സത്യവിലാസം പവന്‍രാജിന്റെ മകന്‍ രാജ്കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ പ്രവീണ്‍ കുമാര്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. രാജ്കുമാറിനെ കാണാനില്ല എന്ന്…

12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ഇന്നുമുതൽ

12-14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ബുധനാഴ്ച രാവിലെ ഒമ്പതിനു തുടങ്ങും.കോവിൻ ആപ്പിൽ രക്ഷിതാക്കളുടെ അക്കൗണ്ടിലൂടെയോ സ്വന്തമായോ രജിസ്റ്റർ ചെയ്യാം.ആധാർ കൂടാതെ സ്‌കൂൾ തിരിച്ചറിയൽ കാർഡുകളും രജിസ്‌ട്രേഷൻ രേഖയായി പരിഗണിക്കും. നൽകുന്നത് ബയോളജിക്കൽ ഇ-യുടെ കോർബെവാക്‌സ്.വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം.2010 മാർച്ച്…

കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ഇന്ന് പുനഃസ്ഥാപിക്കും

കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും. ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് (12697), ചെന്നൈ- മംഗളൂരു മെയിൽ (12601), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695) എന്നീ തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ തിരിച്ചെത്തുന്നത്. മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസിലും…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ മധ്യ- തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

കനലെരിയുന്ന സമര ചരിത്രം പറഞ്ഞ് തലശ്ശേരി ജവഹർ ഘട്ട്

കനലെരിയുന്ന സമര ചരിത്രമാണ് തലശ്ശേരി ജവഹർ ഘട്ടിന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും സാമാജ്യത്വത്തിന്റെ നിറ തോക്കുകൾക്ക് മുന്നിൽ പൊരുതി വീണ മണ്ണ്. സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിലെത്തുമ്പോൾ…

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം എസ് എൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മെയ്മാസം മുതൽ അടച്ചിട്ട കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള എസ് എൻ പാർക്ക് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ…

വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയനാട്ടില്‍നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് (26) മരിച്ചത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതരാണ് മൃതദേഹം കണ്ട് തളിപ്പറമ്പ് പൊലീസില്‍…

കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു

തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍…

ആറ് ജില്ലകളില്‍ ഇന്ന് ശരാശരി താപനിലയേക്കാള്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ശരാശരി താപനിലയേക്കാള്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും. രാവിലെ 11 മുതല്‍…

രാജ്യസഭാ സീറ്റുകൾ ആർക്കെന്ന് ഇന്നറിയാം; ഇടതു മുന്നണി യോഗം തലസ്ഥാനത്ത്

ഇടത് മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം. ബസ് ചാര്‍ജ് വര്‍ധനയും മദ്യ നയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കേരളത്തില്‍ ഒഴിവു വരുന്ന 3…