• Sat. Oct 19th, 2024
Top Tags

Month: March 2022

  • Home
  • ആയിരം പാദസരങ്ങള്‍ കിലുങ്ങി!… പ്രശസ്ത സംഗീതജ്ഞന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം

ആയിരം പാദസരങ്ങള്‍ കിലുങ്ങി!… പ്രശസ്ത സംഗീതജ്ഞന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം

ഒരിക്കലും മറക്കാനാകാത്ത നിത്യസുന്ദരമായ ഗാനങ്ങള്‍ സമ്മാനിച്ച ജി.ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 16 വര്‍ഷം. മലയാളികള്‍ക്ക് ദേവരാജന്‍ മാസ്റ്റര്‍ ദേവരാഗങ്ങളുടെ രാജശില്‍പിയാണ്. തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി, സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത പാട്ടുകളുടെ ശില്‍പി. ആ പാട്ടുകള്‍ കേള്‍ക്കാതെ മലയാളികളുടെ ദിവസം…

ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫി; നാല്‌ ആരാധകർ അറസ്റ്റിൽ

ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്. ശേഷം വിരാട് കോലിക്കൊപ്പം സെൽഫിയെടുത്തു. കോലി ഇവരെ ഫോട്ടോ പകർത്താൻ അനുവദിക്കുകയും ചെയ്തു. ആരാധകർക്കെതിരെ എഫ്.ഐ.ആർ…

തിരുവല്ലം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും

തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി.ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. തിരുവനന്തപുരം തിരുവല്ലം സ്റ്റേഷനില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനം.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ്…

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; മൂന്നു കോടിയോളം രൂപ പിടിച്ചെടുത്തു

മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പൊലീസ് മൂന്ന് കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. വേങ്ങര സ്വദേശികളായ അറസ്റ്റിലായത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടിക്കുന്നത്.…

ചൈനയിൽ വീണ്ടും പിടിമുറുക്കി കോവിഡ്; ‘വാക്സീൻ നാലാം ഡോസ് അനിവാര്യം’

വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷം ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കി. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ…

കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ വിഷാംശം; എറണാകുളത്തെ അങ്കണവാടികളില്‍ വിതരണം നിര്‍ത്തി; നിർമ്മാണ യൂണിറ്റുകളിൽ പരിശോധനയ്ക്ക് നിർദേശം

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ അമൃതം പൊടിയുടെ വിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയത്. എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ, കുടുംബശ്രീ, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ…

നവവരൻ അപകടത്തിൽ മരിച്ചത് നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെ; പ്രിയപ്പെട്ടവന്റെ വിയോ​ഗം അറിയാതെ ഭാര്യ ആശുപത്രിയിലും

തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ജംക്‌ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച സാദിഖിന്റെയും അജീഷിന്റെയും വിയോ​ഗത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുാകാരും ബന്ധുക്കളും. വിവാഹം കഴിഞ്ഞ് ഒരുമാസം പോലും തികയും മുമ്പാണ് നാവായിക്കുളം പലവക്കോട് താളിക്കല്ലിൽ വീട്ടിൽ സാദിഖിനെ മരണം തട്ടിയെടുത്തത്. നാളെ ദുബായിലേക്ക് മടങ്ങാനിരിക്കെയാണ്…

ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ്…

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്.

മട്ടിണി സ്വദേശി ശ്രീജിത്തിനാണ് പരിക്ക് പറ്റിയത്. വള്ളിത്തോട് – മട്ടിണി റൂട്ടില്‍ ഞായറാഴിച്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കോടെ ശ്രീജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ  മന്ത്രി വി.ശിവൻകുട്ടി . പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെകുട്ടികൾ…