• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • യുക്രൈനിൽനിന്നുള്ള 11 വിദ്യാർഥികൾ കണ്ണൂരിലെത്തി

യുക്രൈനിൽനിന്നുള്ള 11 വിദ്യാർഥികൾ കണ്ണൂരിലെത്തി

യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഒാടെ കണ്ണൂർ വിമാനത്താവളത്തിലെത്തി. ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ (രണ്ടു പേരും കണിച്ചാർ), അൽക്ക ജാനറ്റ്…

തിരുവനന്തപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കോരാണിക്ക് സമീപം 8ആം മൈലിലാണ് അപകടമുണ്ടായത്. കാർഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിയ്ക്ക് തീപിടിച്ചു. രാവിലെ 8.15 ഓടെയായിരുന്നു…

ബോട്ട്ജെട്ടി തകർന്നു; കരയിലേക്ക് അടുക്കാതെ ബോട്ട്

പാപ്പിനിശ്ശേരി ∙ കല്ലൂരിക്കടവ് ബോട്ടുജെട്ടി തകർന്ന് അപകടഭീഷണിയിൽ. പറശ്ശിനിക്കടവ്– മാട്ടൂൽ യാത്രാബോട്ട് കരയിലേക്ക് അടുപ്പിക്കാതെ കടന്നുപോകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന കടവ് നാളുകളേറെയായി യാത്രക്കാർക്കു കടന്നുപോകാനാകാതെ കിടക്കുകയാണ്. കല്ലൂരിക്കടവിൽ നിന്ന് നാറാത്ത് പഞ്ചായത്തിലേക്കു വർഷങ്ങളായി നാട്ടുകാർ…

ആരോഗ്യ മന്ത്രി പറഞ്ഞിട്ടും രക്ഷയില്ല, പണി തീരാതെ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്

കണ്ണൂർ ∙ ആരോഗ്യമന്ത്രി നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് നിർമാണം പൂർത്തിയാക്കാൻ രണ്ടാം വട്ടവും നീട്ടി നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചു. ഇപ്പോഴത്തെ നിലയിൽ പണി തുടർന്നാൽ രോഗികളെ പ്രവേശിപ്പിക്കാൻ കെട്ടിടം സജ്ജം ആകണമെങ്കിൽ…

അപകടം ഒഴിയാതെ രാമപുരം – കൊത്തികുഴിച്ച പാറ റോഡ്

പഴയങ്ങാടി∙ കെഎസ്ടിപി റോഡ് രാമപുരം കൊത്തികുഴിച്ച പാറ റോഡിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല. വളവോടു കൂടിയ കയറ്റിറക്കമുളള സ്ഥലമായതിനാൽ വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം തെറ്റിയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാതെയുമാണ് ഇവിടെ അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ…

നഗരമധ്യത്തിൽ ടോറസ് ലോറിയുടെ ടയറിനു തീപിടിച്ചു; പരിഭ്രാന്തി, ഒഴിവായതു വൻ ദുരന്തം..

കൂത്തുപറമ്പ് ∙ നഗരമധ്യത്തിൽ മാർക്കറ്റിന് സമീപത്ത് ടോറസ് ലോറിയുടെ ടയറിനു തീപിടിച്ച് പുക ഉയർന്നതു പരിഭ്രാന്തി പരത്തി. വ്യാപാരികളുടെയും കൂത്തുപറമ്പ് അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ ഒഴിവായതു വൻ ദുരന്തം. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് തൊക്കിലങ്ങാടി ഭാഗത്തേക്കു പോവുകയായിരുന്ന ടോറസ് ലോറിയുടെ…

മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണം; കുറ്റിയടി കർമ്മം നടത്തി

ഇരിട്ടി: പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കുറ്റിയടി കർമ്മം തിങ്കളാഴ്ച നടന്നു. നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രശ്നചിന്തയിൽ കണ്ടെത്തിയ ക്ഷേത്രം പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു. മാടത്തിയിലെ പാറോൽ തറവാടിന്റെ…

ഇന്ന് മഹാശിവരാത്രി

മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. ശിവരാത്രിയോട് അനുബന്ധിച്ച്‌ ഇന്ന് വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്.…

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും പരിധിയില്ലാതെ സൗജന്യ യാത്രയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…

ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികള്‍ അയക്കും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സഹായിച്ച രാജ്യങ്ങളുടെ തലവന്‍മാരെ ഫോണില്‍ വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുമുണ്ട്. രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്ന് ദില്ലിയിലെത്തും.റൊമേനിയയിലെ…