• Fri. Oct 18th, 2024
Top Tags

Month: March 2022

  • Home
  • പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി.

പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി.

കൊച്ചി: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയില്‍ 2009 രൂപയാണ് പുതുക്കിയ വില. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ.

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിയ…

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി.

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടു ത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾക്കും ഇന്ത്യക്കുമിടയിൽ നിലവിലുള്ള എയർ ബബിൾ സർവീസുകളും കാർഗോ വിമാനങ്ങളുടെ സർവീസും തുടരും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23-ന് ഏർപ്പെടു ത്തിയ വിലക്കാണ് പല ഘട്ടങ്ങളിലായി…

സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക…

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു. കഴിഞ്ഞ പത്തൊമ്പതാം…

ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു; രണ്ട് വിമാനങ്ങൾ ഇന്ന് ഡൽഹിയിലെത്തും

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ന് രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തും. ബുഡാപെസ്റ്റിൽ നിന്ന് ഇസ്‌താംബൂൾ വഴിയാണ് ഇൻഡിഗോ വിമാനങ്ങൾ എത്തുന്നത്. യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ്…