• Fri. Oct 18th, 2024
Top Tags

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Bydesk

Apr 2, 2022

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുകയാണ്. നാളെ കൊളമ്പോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധ മാർച്ചുകൾ തുടങ്ങി. പ്രക്ഷോഭത്തെ നേരിടാൻ നഗരത്തിൽ സർക്കാർ ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *