• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു

തൊടുപുഴ: പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് – ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ കുട്ടി വാരിവായിലിടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച…

പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട്ഏരിയ പ്രസിഡന്റ് അറസ്റ്റിൽ

പയ്യന്നൂര്‍: ഒളിവിൽ കഴിയുകയായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡണ്ടായ രാമന്തളി സ്വദേശിയെ മലപ്പുറം കാടാമ്പുഴയിൽ വെച്ച് പയ്യന്നൂർ പോലീസ് പിടികൂടി .പോപ്പുലർ ഫ്രണ്ട്പഴയങ്ങാടി ഏരിയാ പ്രസിഡണ്ട് രാമന്തളി വടക്കുമ്പാട്ടെ അറുമാടി ഹൗസിൽ മുഹമ്മദ് അബ്ദുള്ളയെ (31)യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇപ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം എസ്.ഐ.…

ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരുക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം…

കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും…

പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി. റോഡിൽ ടാറിങ്‌ തുടങ്ങി

പാപ്പിനിശേരി: പാപ്പിനിശ്ശേരിമുതൽ പിലാത്തറവരെ നീളുന്ന കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിടൽ തുടങ്ങി. കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നവീകരിച്ച റോഡ്‌ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡംചെയ്ത് നവീകരിക്കുന്നതിനാണ് തുടക്കമിട്ടത്. 2018-ൽ ഉദ്ഘാടനംചെയ്ത റോഡിൽ നാല് വർഷത്തിനിടെ തന്നെ പലഭാഗത്തും ടാറിങ്ങ് ഇളകി കുഴികൾ…

രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനിൽ പുതിയ ക്രമീകരണം

മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും. ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ്…

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവയിറങ്ങി

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവ. വാകേരിയിലും അമ്പലവയലിലും ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരിയില്‍ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡില്‍ കിടക്കുകയാണ്. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പില്‍ ബേബിയുടെ രണ്ട് ആടുകളെയാണ് കൊന്നത്. രാവിലെ ആറുമണിയോടെയാണ്…

ഭീകരപ്രവര്‍ത്തനത്തിന് പിഎഫ്‌ഐ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ; സംസ്ഥാന വ്യാപകമായി പരിശോധന

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ്…

കൊവിഡ് പ്രതിരോധങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

രാജ്യത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം…

ജില്ലാ ആശുപത്രികളില്‍ ഗുണനിലവാരം ഉറപ്പാക്കല്‍ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ പ്രധാന ആശുപത്രികളെ സമയബന്ധിതമായി ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 157 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) നേടിയെടുക്കാനായി. 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ ആശുപത്രികള്‍ക്ക്…