• Fri. Oct 18th, 2024
Top Tags

പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി. റോഡിൽ ടാറിങ്‌ തുടങ്ങി

Bydesk

Dec 29, 2022

പാപ്പിനിശേരി: പാപ്പിനിശ്ശേരിമുതൽ പിലാത്തറവരെ നീളുന്ന കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിടൽ തുടങ്ങി. കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നവീകരിച്ച റോഡ്‌ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡംചെയ്ത് നവീകരിക്കുന്നതിനാണ് തുടക്കമിട്ടത്. 2018-ൽ ഉദ്ഘാടനംചെയ്ത റോഡിൽ നാല് വർഷത്തിനിടെ തന്നെ പലഭാഗത്തും ടാറിങ്ങ് ഇളകി കുഴികൾ രൂപപ്പെട്ടിരുന്നു.

പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പാപ്പാനിശ്ശേരി പഴയങ്ങാടി കവല മുതൽ 500 മീറ്റർ നീളത്തിൽ കാട്ടിലെപ്പള്ളിക്ക് സമീപംവരെയാണ് ഇപ്പോൾ പണി നടത്തിയത്. രണ്ടാം ഘട്ടമായി പാപ്പിനിശ്ശേരി കവലയിൽനിന്ന്‌ 11 കിലോമീറ്റർ അകലെ 600 മീറ്ററും 17 കിലോമീറ്റർ അകലെ 600 മീറ്ററും മെക്കാഡം ടാറിങ്ങ് നടത്തും. മൂന്ന്‌ ഘട്ടമായി ചെയ്യുന്ന പ്രവൃത്തിക്ക് 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. കണ്ണൂരിലെ സ്വകാര്യ കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *