• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • ആലപ്പുഴയിൽ ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

ആലപ്പുഴയിൽ ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ മാറി നൽകിയ സംഭവത്തിൽ ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫിസർ ജീവനക്കാരുടെ മൊഴിയെടുക്കും. ജില്ല ശിശുക്ഷേമ സമിതിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം. ഇന്നലെയാണ് ചികിത്സയ്ക്ക് ശേഷം നവജാത ശിശുക്കള മാറി നൽകിയതായി പരാതി ഉയർന്നത്. നവജാത…

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു

കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞു. ദേശീയപാത 766 ഗുണ്ടൽപേട്ട വയനാട് റോഡിൽ മൂല ഹള്ള ആനക്കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് കാട്ടാന ചരക്ക് ലോറി ഇടിച്ചു ചരിഞ്ഞത്. ഇതോടെ കർണാടക വനം വകുപ്പ് ചെക്ക് അതിർത്തിയിലെ ഇരു ചെക്ക് പോസ്റ്റുകളും…

ആറളം ഫാമിലെ കടുവ ഭീഷണി;ആളപായം ഇല്ലാതാക്കുക പ്രധാന ലക്‌ഷ്യം : ഡി എഫ് ഒ

ഇരിട്ടി: ജനവാസമേഖലയിൽ രണ്ട് ആഴ്ചയോളമായി തങ്ങുന്ന കടുവ വനത്തിൽ നിന്നും വഴിതെറ്റിയെത്തിയതാണ്. ആറളം ഫാമിലേക്ക് കടന്നിട്ട്‌ മൂന്ന് ദിവസമായെങ്കിലും ജനങ്ങളുടെയും ജെ സി ബി ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദവും ബഹളവും അസ്വസ്ഥതയുണ്ടാക്കുന്ന മേഖലയിൽ നിന്നും അത് വനത്തിലേക്ക് തന്നെ തിരിച്ചു…

കർണാടകയിൽ മകൻ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളി

ബഗൽകോട്ട്: കർണാടകയിലെ ബഗൽകോട്ടിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ്കൊലപാതകമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകം…

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം; പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി അഹ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദർശിക്കുകയും ചെയ്യും . ലത്തീൻ അതിരൂപതയുടെ സമരം അവസാനിച്ചതോടെ…

ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. സെക്കൻഡിൽ…

അർജന്റീന ഫൈനലിൽ

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്തു കൊണ്ട് മെസ്സിയും അര്‍ജന്റീനയും ഫൈനലില്‍. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസ്സിയുടെ മായാജാലവും ഒപ്പം യുവതാരം ഹൂലിയന്‍ ആല്‍വാരസിന്റെ ഇരട്ട ഗോളുകളും ഇന്ന് അര്‍ജന്റീന വിജയത്തില്‍ കരുത്തായി. ആദ്യ പകുതിയില്‍ ക്രൊയേഷ്യക്ക്…

ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: യുവാവ് അറസ്റ്റിൽ

മയ്യില്‍: കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച വിദ്യാര്‍ത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ആയിക്കരയില്‍ പതിനഞ്ചുവയസുകാരനെ കഞ്ചാവ് നല്‍കി ലൈംഗീകചൂഷണത്തിനിരയാക്കിയ സംഭവത്തിലാണ് രണ്ട് പേര്‍ക്കെതിരെ കൂടി മയ്യില്‍ പൊലിസ് പോക്സോ ചുമത്തികേസെടുത്തത്.…

പരസ്യം പാടില്ലെന്ന് ഹൈക്കോടതി; കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍ അപ്പീൽ നൽകി

കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ. ഉത്തരവ് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.ആർ.ടി.സി പരസ്യം നൽകുന്നതെന്നും അപ്പീലിൽ പറയുന്നു.പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി വ്യവസായത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവെന്നും ശരിയായ പഠനമില്ലാതെയാണ് ഉത്തരവെന്നും കെ.എസ്.ആർ.ടി.സി…

മാധ്യമശ്രീ പുരസ്കാരം കെ.കെ. കീറ്റുകണ്ടിക്ക്

മട്ടന്നൂർ: പഴശ്ശി ജൂനിയർ ചേമ്പറിന്റെ 2022- 23 വർഷത്തെ മാധ്യമശ്രീ പുരസ്കാരത്തിന് സുദിനം മട്ടന്നൂർ റിപ്പോർട്ടർ കെ.കെ. കീറ്റുകണ്ടി അർഹനായി. 40 വർഷത്തെ പത്രപ്രവർത്തന രംഗം വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 1983 മുതൽ സുദിനത്തിൽ പ്രവർത്തിക്കുന്ന കീറ്റുകണ്ടി 1983 മുതൽ 1996…