• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ

അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ

അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് തുരത്താനായത്. ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി…

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം പിടിച്ചിട്ടു

കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്‌റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിര്‍ത്തിയിടുകയായിരുന്നു. വിമാനത്തില്‍ എസി കൃത്യമായി പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്.…

തെരുവ് നായ ആക്രമണത്തില്‍ നഷ്ടപരിഹാരം തീര്‍പ്പാക്കാതെ നാലായിരത്തോളം പരാതികള്‍

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കാരണം പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി നോക്കു കുത്തിയാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ലഭിച്ച 5477 പരാതികളില്‍ തീര്‍പ്പാക്കിയത് 881 പരാതികള്‍ മാത്രമെന്ന് വിവരാവകാശ രേഖ. ജില്ലകള്‍ തോറും സിറ്റിംഗ് നടത്താത്തതാണ്…

‘വെള്ളം ചോദിച്ചെത്തി കഴുത്ത് ഞെരിച്ചു കൊന്നു’, സുബൈദ കൊലപാതക കേസിൽ ഇന്ന് വിധി

കാസർകോട്: പ്രമാദമായ കാസർകോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകത്തിൽ ഇന്ന് വിധി പറയും. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ , സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. പെരിയ ആയമ്പാറ ചെക്കിപള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17…

ചെത്ത് തൊഴിലാളികൾ എത്തുന്നത് കൈയിൽ പടക്കവുമായി

ഇരിട്ടി : കാട്ടാനകൾ താവളമാക്കിയ ആറളം ഫാമിലെ തെങ്ങുകൾ ചെത്താൻ ഫാമിന്റെ കൃഷിയടത്തിൽ സ്വയം സുരക്ഷക്കായി പടക്കങ്ങളും കയ്യിൽ കരുതിയാണ് തങ്ങൾ എത്തുന്നതെന്ന് ചെത്തു തൊഴിലാളികൾ. തെങ്ങ് ചെത്തിനെത്തിയ സഹപ്രവർത്തകനെ കാട്ടാന ചവിട്ടിക്കൊന്നത് മുതൽ ആണ് ഇങ്ങിനെ സ്വയം സുരക്ഷാ ഏർപ്പെടുത്തി…

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു; രോഗം ബാധിച്ചത് അഞ്ചുവയസുകാരിക്ക്

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും പരിശോധനയ്ക്ക്…

മുക്കത്ത് അദ്ഭുത പ്രതിഭാസമായി മഞ്ഞ മഴ

കോഴിക്കോട്:  മുക്കം നഗര സഭയിലെ പൂളപ്പൊയിലിലാണ് മഞ്ഞനിറത്തിലുള്ള ദ്രാവകം പെയ്തത്. ഞാറാഴ്ച്ച വൈകിട്ടാണ് സംഭവം. മഴ പെയ്യുന്നത് കണ്ട് മുറ്റത്ത് ഉണക്കാനിട്ട തുണികള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് തുണികളില്‍ മഞ്ഞ തുള്ളികള്‍കാണുന്നത്. പെയിന്റ് തെറിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. മുഴുവന്‍ വസ്ത്രങ്ങളിലും മഞ്ഞ തുള്ളികള്‍കണ്ടപ്പോള്‍…

വാഹനാപകടത്തിൽ പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍ (22) ആണ് മരിച്ചത്. ദേശീയ പാതയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ ഇന്ന് രാവിലെ നാല് മണിക്ക് ആയിരുന്നു അപകടം. പാലക്കാട് നിന്നും…

പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം; നീതി തേടി കുടുംബം

കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്.…

ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി.…