• Fri. Oct 18th, 2024
Top Tags

Month: December 2022

  • Home
  • പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് 3 കിലോമീറ്ററോളം

പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് 3 കിലോമീറ്ററോളം

പാലക്കാട്• അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽകെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പൂർണ ഗർഭിണിയായ സുമതി മുരുകനെയാണ് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിൽ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം ചുമന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ ഇവർ പ്രസവിച്ചു. കടുകുമണ്ണ ഊരിൽനിന്ന് അർധരാത്രിയാണ് നാട്ടുകാർ സുമതിയെ ആംബുലൻസിൽ…

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. നാളെ വരെ പരക്കെ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്,…

കാര്‍ തടഞ്ഞുനിര്‍ത്തി കത്തി കാട്ടി കവര്‍ച്ച, തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍: പാനൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ പടിയിലായി. വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്‍റെ സ്വര്‍ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ്…

ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുക. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

‘പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നു’; വിമര്‍ശിച്ച് കെ എം അഭിജിത്ത്

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സ്ഥാനമൊഴിയുന്ന കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്നാണ് കെ എം അഭിജിത്തിന്റെ വിമര്‍ശനം. പണിയെടുക്കാത്തവരെ സംഘടനയുടെ പ്രധാനചുമതലകളില്‍ നിലനിര്‍ത്തരുത്. ഏതെങ്കിലും നേതാവിനോട് അടുപ്പം പുലര്‍ത്തുന്നു എന്ന പേരിലാണ് ഇത്തരത്തിലുള്ള…

ബിജെപി മന്ത്രിസഭ ഗുജറാത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും

ബിജെപി മന്ത്രിസഭ ഗുജറാത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപന്ദ്ര പട്ടേലിന് ഒപ്പം 20 ഓളം പേരാകും മന്ത്രിമാരായി സത്യവാചകം ചോല്ലുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി…

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും: സ്മൃതി ഇറാനി

രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ…

വിവാഹിതനാണെന്ന് മനസ്സിലാക്കിയ കാമുകി പ്രണയത്തിൽനിന്ന് പിൻമാറിയതിനെ തുടർന്ന് പുഴയിൽ ചാടി യുവാവ്

തൊടുപുഴ: യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസും അഗ്നിശമന സേനയും രണ്ടു മണിക്കൂർ ശ്രമിച്ചാണ് ഇയാളെ…

പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷം; മന്ത്രി ആന്റണി രാജു

ഏപ്രിൽ മുതൽ നവംബർ വരെ സ്വിഫ്റ്റ് കെ എസ് ആർ ടി സി യ്ക്ക് നൽകിയ കളക്ഷൻ 53 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയിൽ പറ‍ഞ്ഞു. പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്.…