• Thu. Sep 19th, 2024
Top Tags

ഗ്രൗണ്ടിൻ്റെ പരിമിതികൾ മറികടന്ന് സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യന്മാരായി ജി.എച്ച് എസ് എസ് ഇരിക്കൂർ .

Bynewsdesk

Oct 20, 2023

ഇരിക്കൂർ: കളിസ്ഥല പരിമിതികൾ മറികടന്ന് ഇരിക്കൂർ ഉപജില്ലയിലെ 19 സ്കൂളുകൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മടമ്പം മേരിലാൻ്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കൊയ്യം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. പത്തേക്കറോളം വരുന്ന സ്ഥലം സ്കൂളിന് സ്വന്തമായുണ്ടെങ്കിലും കുട്ടികൾക്ക് കളിക്കാനോ പരിശീലനങ്ങൾ നടത്താനോ ഉതകുന്ന സൗകര്യങ്ങൾ ഇവിടെയില്ല.യു.പി, ഹൈസ്ക്കൂൾ വിഭാഗം കെട്ടിടങ്ങൾക്കും പിന്നിലായി സ്ഥിതി ചെയ്യുന്ന ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ മുന്നിൽ മുറ്റത്തോടു ചേർന്നാണ് ഇപ്പോൾ ചെറിയ ഗ്രൗണ്ട് ഉള്ളത്.ന്യൂനപക്ഷ പദ്ധതികളിലോ കേന്ദ്ര ഗവൺമെൻ്റ് അനുവദിക്കുന്ന സാമ്പത്തിക സഹായം വഴിയോ ഗ്രൗണ്ടിൻ്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇരിക്കൂറിലെയും ചുറ്റുവട്ട പ്രദേശങ്ങളിലെയും നിർധനരായ പല കുട്ടികളും കായിക മേഖലയിൽ ആവശ്യമായ പരിശീലന സൗകര്യം ലഭ്യമാകാതെ പ്രയാസപ്പെടുന്നുണ്ട്. സ്കൂൾ കായിക അധ്യാപകൻ സിബി പീറ്ററാണ് പിരിമിതികളെ മറികടന്ന് കൊണ്ടുള്ള ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *