• Thu. Sep 19th, 2024
Top Tags

പടിയൂർ കല്ലാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കുള്ള മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

Bynewsdesk

Oct 20, 2023

പടിയൂർ: ആകെ 74 അതി ദരിദ്ര്യ കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 11 പേർക്കാണ് സ്ഥിരമായി മരുന്ന് ആവശ്യമായി വരുന്നത്. ഇവർക്കുള്ള മരുന്നുകളാണ് സൗജന്യമായി ഊരത്തൂർ പി.എച്ച്. സി. മുഖേന പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ആവശ്യമായ പരിശോധന മെഡിക്കൽ ഓഫീസർ നടത്തിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. എല്ലാ മാസവും ആഷ പ്രവർത്തകർ മരുന്നുകൾ ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കും. ജനപ്രതിനിധികളായ കെ.വി. തങ്കമണി, സിബി കാവനാൽ, കെ.രാജീവ് മാസ്റ്റർ, കെ. അഭിലാഷ്, മെഡിക്കൽ ഓഫീസർ ഡോ: സത്യജൻ, സഞ്ജീവൻ , എ. ലളിത എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ആർ. മിനി അദ്ധ്യക്ഷയായി

Spread the love

Leave a Reply

Your email address will not be published. Required fields are marked *