• Thu. Sep 19th, 2024
Top Tags

അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മൂന്നിടത്ത് യെല്ലോ അലേര്‍ട്ട്

Bynewsdesk

Nov 5, 2023

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മധ്യ വടക്കൻ ജില്ലകളില്‍ മഴ കനക്കും. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളാണ് മഴയ്ക്ക് കാരണം. പലയിടത്തും രാവിലെ മുതല്‍ മഴ ലഭിക്കും. ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *