• Fri. Sep 20th, 2024
Top Tags

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

Bynewsdesk

Nov 7, 2023

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമെ ലക്‌നൗ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. നേപ്പാള്‍ പെയിന്‍കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.നവംബര്‍ 3-ന് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്. ഡല്‍ഹി-എന്‍സിആര്‍ മേഖല, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *