ബൊമ്മനഹള്ളി ഇൻഡസ്ട്രിയല്‍ ഭാഗത്ത് ഭീതി പരത്തിയ പുലിയെ നവംബര്‍ ഒന്നിന് വനപാലകര്‍ വെടിവെച്ചുകൊന്നതിന്റെ ആശ്വാസം വിടുംമുൻപേ നഗരത്തില്‍ വീണ്ടും പുലിഭീതി.
ഒരു പുലിയെ എ.ഇ.സി.എസ് ലേ ഔട്ട്, എം.എസ് ധോണി ഗ്ലോബല്‍ സ്കൂള്‍ എന്നിവയുടെ പരിസരങ്ങളിലും മറ്റൊന്നിനെ നൈസ് റോഡ് ഭാഗത്തെ ചിക്കതൊഗുരു ഭാഗത്തുമാണ് കണ്ടത്. ഇവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് കൊന്ന പുലിയേക്കാള്‍ പ്രായം കുറഞ്ഞ പുലിയെയാണ് വീണ്ടും കണ്ടതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തേ സിങ്ങസാന്ദ്രയിലെ കുഡ്ലു ഗേറ്റിനു സമീപം കണ്ടെത്തിയ പുലിയെയാണ് നവംബര്‍ ഒന്നിന് വെടിവെച്ചുകൊന്നത്.