• Fri. Sep 20th, 2024
Top Tags

ചിറ്റാരിക്കാല്‍ ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം: കലവറ നിറയ്ക്കല്‍ വിളംബര ഘോഷയാത്ര നടത്തി

Bynewsdesk

Nov 7, 2023

കമ്പല്ലൂര്‍ : കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളുന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ വിളംബര ജാഥ നടത്തി.
പെരളത്തു നിന്നും കൊല്ലാടയില്‍ നിന്നും തുടങ്ങിയ രണ്ട് ജാഥകള്‍ കമ്പല്ലൂര്‍ സ്‌കൂളില്‍ സമാപിച്ചു. നവംബര്‍ 7 മുതല്‍ 10 വരെയാണ് കലോത്സവം.

ചിറ്റാരിക്കാല്‍ സബ്ജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കമ്പല്ലൂരില്‍ തുടക്കമാവും.നാല് ദിനങ്ങളിലായാണ് കലോത്സവം അരങ്ങേറുക. ചിറ്റാരിക്കാല്‍ സബ്ജില്ലക്ക് കീഴിലുള്ള സ്‌കൂളുകളിലെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും.
കലോത്സവത്തിന്റെ വിജയത്തിനായി വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന്
പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ജനറല്‍ കണ്‍വീനര്‍ കെ.പി. ബൈജു മാസ്റ്റര്‍ ചെയര്‍മാന്‍ അഡ്വ ജോസ് ഫ് മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട്, എ.ഇ.ഒ. എം.ടി. ഉഷാകുമാരി പ്രഥമാധ്യാപിക ബെറ്റി ജോസഫ്
പി.ടി.എ. പ്രസിഡന്റ് കെ.വി.രവി , പഞ്ചായത്തംഗം ജിജി കമ്പല്ലൂര്‍ , സതീദേവി, പി.കെ. മോഹനല്‍ , ശ്രീനിവാസന്‍ കെ.എസ്, ചൈതന്യ സന്തോഷ്, എന്‍. ഹരിദാസ് , മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ , ജമീലാ കോളിയത്ത് എന്നിവര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *