• Thu. Sep 19th, 2024
Top Tags

എഐ ക്യാമറയിൽ കുടുങ്ങിയത് 155തവണ, 86500 രൂപ പിഴയടക്കാനുള്ള രശീതുമായി എംവിഡി

Bynewsdesk

Nov 8, 2023

കണ്ണൂര്‍ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായയുവാവ് എഐ ക്യാമറയില്‍ കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എഐ ക്യാമറയില്‍ യുവാവ്ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എംവിഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. മാട്ടൂല്‍ സ്വദേശിയായ യുവാവാണ്നിര്‍മിതിക്യാമറയുടെകെണിയില്‍പ്പെട്ടത്. സംസ്ഥാനത്തു തന്നെ ഇത്രവലിയ പിഴയീടാക്കാന്‍ നോട്ടീസ് നല്‍കിയത്ആദ്യസംഭവമാണ്.

ഹെല്‍മെറ്റു ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പുറമെ എഐ ക്യാമറയ്ക്കു മുന്‍പില്‍ നിന്നുംപരിഹാസച്ചിരിയും ഗോഷ്ഠിക്കാണിക്കുകയും ചെയ്തുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.ഇതേതുടര്‍ന്ന്മോട്ടോര്‍വാഹനവകുപ്പ്ഉദ്യോഗസ്ഥര്‍പലതവണഇയാളുടെമൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പു സന്ദേശം അയക്കുകയുംവീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരുപ്രതികരണവുമുണ്ടായിരുന്നില്ല. ഇതു ഗൗനിക്കാതെ ഇയാള്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നാണ് പറയുന്നത്

ഒടുവില്‍ നിയമത്തെ വെല്ലുവിളിച്ചയുവാവിനെ തേടിമോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയെന്ന് മനസിലായത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി ബൈക്ക് വിറ്റാല്‍പോലുംഈസംഖ്യഅടയ്ക്കാനാവില്ലെന്നുഇയാള്‍കരഞ്ഞുകൊണ്ടു പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുന്‍പില്‍ തങ്ങള്‍നിസഹായരാണെന്നാണ് എംവിഡി അറിയിച്ചത്.ഒരുവര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സുംസസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാട്ടൂലില്‍ സ്ഥാപിച്ച എഐ ക്യാമറയ്ക്കു മുന്‍പിലായിരുന്നു യുവാവിന്റെവിളയാട്ടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *