• Fri. Sep 20th, 2024
Top Tags

കേരളവർമ്മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

Bynewsdesk

Nov 10, 2023

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.

തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തു. റീ കൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കെ.എസ്‌.യു സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *