• Fri. Sep 20th, 2024
Top Tags

തേർഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ ?

Bynewsdesk

Nov 13, 2023

വാഹന അപകട മൂലം മൂന്നാം കക്ഷിക്ക് ഉണ്ടാവുന്ന മരണമോ, ശാരീരിക ക്ഷതമോ, സ്വത്തിന് ഉണ്ടാവുന്ന നാശനഷ്ടങ്ങളോ പരിഹരിക്കപ്പെടുന്നത് തേർഡ് പാർട്ടി ഇൻഷുറൻസ് വഴിയാണ്. അപകടത്തെ തുടർന്ന് തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ മുൻപാകെ ഹാജരാക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്കുണ്ട്.

അപ്രകാരം പോളിസി ഹാജരാക്കിയിട്ടില്ലെങ്കിൽ കേരള മോട്ടോർ വെഹിക്കിൾ ചട്ടങ്ങളിലെ റൂൾ 391A പ്രകാരം കോടതി ആവശ്യപ്പെടുന്ന സംഖ്യ സെക്യൂരിറ്റിയായി അടച്ചാൽ മാത്രമേ ഉടമയ്ക്ക് വാഹനം തിരിച്ചു കിട്ടുകയുള്ളൂ. സെക്യൂരിറ്റി എന്നാൽ ബാങ്ക്ഗ്യാരണ്ടി, ഫിക്സഡ് ഡിപ്പോസിറ്റ്, ക്യാഷ് ഡെപ്പോസിറ്റ് എന്നിവയിൽ മജിസ്ട്രേറ്റിന്റെ വിവേചന അധികാരത്തിൽ പെടുന്ന ഏതുമാകാം. അപ്രകാരം സെക്യൂരിറ്റി മൂന്നുമാസത്തിനുള്ളിൽ ഡെപ്പോസിറ്റ് ചെയ്തില്ലെങ്കിൽ , അപകടം നടന്ന സ്ഥലത്തെ മജിസ്‌ട്രേറ്റ്, വാഹനം ലേലത്തിൽ വിൽക്കുകയും, ലഭിക്കുന്ന തുക MACT കോടതിയിൽ ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്നതാണ്..

Spread the love

Leave a Reply

Your email address will not be published. Required fields are marked *