• Fri. Sep 20th, 2024
Top Tags

സിഗ്നൽ ലഭിച്ചില്ല; കോയമ്പത്തൂർ എക്‌സ്‌പ്രസ് ഒരുമണിക്കൂർ ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു

Bynewsdesk

Nov 15, 2023

താഴെചൊവ്വ : താഴെചൊവ്വ റെയിൽവേഗേറ്റിൽ സിഗ്നൽ തകരാറായതിനെ തുടർന്ന് മംഗളൂരു-കോയമ്പത്തൂർ എക്‌സ്‌പ്രസ് വണ്ടി ഒരുമണിക്കൂറോളം നിർത്തിയിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സിഗ്നൽ തകരാറായത്. ഈ സമയം തിരുവന്തപുരത്തുനിന്നെത്തിയ വന്ദേഭാരത് എക്‌സ്‌പ്രസ് വണ്ടിയും 15 മിനിറ്റോളം നിർത്തി. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് വന്ദേഭാരത് കാസർകോട്ടേക്ക് യാത്ര തുടർന്നു. ഒരുമണിക്കൂറിലേറെ ഗേറ്റ് അടച്ചിട്ടു. ഇതോടെ ദേശീയപാതയിലും താഴെചൊവ്വ ബൈപ്പാസിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. തോട്ടട ഭാഗത്തുനിന്ന് വാഹനങ്ങൾ ഗേറ്റ് വരെയെത്തി തിരിച്ച്‌ കിഴുത്തള്ളി-ഓവുപാലം വഴി കടന്നുപോയി. കോഴിക്കോട്, തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ബൈപ്പാസ് വഴിയും തിരിച്ചുവിട്ടു. ഓവുപാലത്തിന് സമീപം ഗതാഗതക്കുരുക്കുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *