• Fri. Sep 20th, 2024
Top Tags

മാവുള്ളാല്‍ തീര്‍ഥാടനത്തിന് തുടക്കമായി: വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി

Bynewsdesk

Nov 17, 2023

വെള്ളരിക്കുണ്ട്: മലബാറിലെ പ്രസിദ്ധമായ മാവു ള്ളാല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച്
വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് കുര്‍ ബാന, വചന പ്രഘോഷണം, നൊവേന നടന്നു.

വൈകിട്ട് ഏഴിന് കു ര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് എമിരറ്റ്‌സ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യ കാര്‍മികത്വം വഹിക്കും. എല്ലാദിവസവും രാവിലെ ആറിനും ഏഴിനും 10നും പകല്‍ മൂന്നി
നും ഏഴിനും കുര്‍ബാന, വചന പ്രഘോണം, നൊവേന എന്നിവ ഉണ്ടാകും. 25ന് പകല്‍ മൂന്നിന് പ്രദക്ഷിണം. 6.30ന് ആഘോഷമായ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കാര്‍മികത്വം വഹിക്കും.

സമാപന ദിവസമായ 26ന് രാവിലെ ആറിനും എട്ടിനും കുര്‍ബാന. 10.30ന് ആഘോഷമായ കുര്‍ബാന വചന പ്രഘോഷണം എന്നിവ റവ. ഡോ. ഫിലിപ്പ് കവിയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുനാള്‍ ഏല്‍ പിക്കല്‍ സമാപന ആശിര്‍വാദം പാച്ചോര്‍ നേര്‍ച്ച എന്നിവയോടെ തിരുനാള്‍ കര്‍മങ്ങള്‍ അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *