• Fri. Sep 20th, 2024
Top Tags

ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്

Bynewsdesk

Nov 17, 2023

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവ​ദിച്ച് ധന വകുപ്പ്. തുക അനുവ​ദിച്ച് വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവ​ദിച്ചത്.

ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. ഈ മാസം 26നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.

നാല് മാസത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നല്‍കനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷനുകള്‍ക്കായി വേറെ ഉത്തരവ് ഇറങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *