• Fri. Sep 20th, 2024
Top Tags

പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മട്ടന്നൂർ ഉപജില്ലാസ്കൂൾ കലോത്സവം സമാപിച്ചു.

Bynewsdesk

Nov 17, 2023

ഹൈസ്കൂൾവിഭാഗത്തിൽ 418 പോയിന്റുമായി പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളും ഹയർസെക്കൻഡറിവിഭാഗത്തിൽ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ 411 പോയിന്റുമായി ഒന്നാംസ്ഥാനം നേടി ജേതാക്കളായി. യു.പി വിഭാഗത്തിൽ കല്ലൂർ ന്യൂ യു.പി സ്കൂൾ 228 പോയിന്റ് നേടി ഒന്നാമതെത്തി.218 പോയിന്റുമായി മട്ടന്നൂർ ഗവ യു.പി സ്കൂളും 209 പോയിന്റുമായി വേങ്ങാട് സൗത്ത് യു.പി സ്കൂളും ജേതാക്കളായി.

യു പി ജനറൽവിഭാഗത്തിൽ മെരുവമ്പായി എം യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി -സംസ്കൃതോത്സവം ഹൈസ്കൂൾവിഭാഗത്തിൽ പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറിസ്കൂൾ ഒന്നാമതെത്തി. യുപി വിഭാഗം സംസ്കൃതോത്സവത്തിൽ മട്ടന്നൂർ യു.പി സ്കൂൾ 90 പോയിന്റുമായി ഒന്നാമതും 88 പോയിന്റു മായി കല്ലൂർ ന്യൂ യു. പി.സ്കൂൾ രണ്ടാംസ്ഥാനത്തും എത്തി ജേതാക്കളായി.യു.പി വിഭാഗം അറബിയിൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ എടയന്നൂർ, കല്ലൂർ ന്യൂ യു.പി സ്കൂൾ എന്നിവർ ജേതാക്കളായി. അറബിക് കലോത്സവം ഹൈസ്കൂൾവിഭാഗത്തിൽ 93 പോയിന്റ് നേടി മട്ടന്നൂർ ഹയർസെക്കൻഡറിസ്കൂൾ ഒന്നാമതെത്തി.

യുപി വിഭാഗത്തിൽ 63 പോയിന്റ് നേടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ എടയന്നൂർ ഒന്നാമതെത്തി.എൽ. പി വിഭാഗത്തിൽ എൻ ഐ എസ് എൽ പി സ്കൂൾ വെൺമണൽ, എൻ ഐ എൽ. പി സ്കൂൾ പാലോട്ട് പള്ളി, ബി ഇ എം യു. പി സ്കൂൾ 45 വീതം പോയിന്റ് നേടിയ ഒന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം കൂടാളി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് പി.കെ. ഷൈമ ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. എം. രതീഷ് – ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ – ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഷിജു കെ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.ബാബു, മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി പി.വി നാരായണൻ നമ്പ്യാർ , മദർ പി ടി എ പ്രസിഡന്റ് സി.വി ബിന്ദു, പ്രോഗ്രാംകൺവീനർ എം. വിനോദ് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ സർക്കിൾ ഇൻസ്പെക്ടർ കെ.വി പ്രമോദ്, സ്കൂൾ മാനേജർ എ.കെ മനോഹരൻ, കൃഷ്ണകുമാർ കണ്ണോത്ത്,സ്കൂൾ പ്രിൻസിപ്പൽ എ.സി മനോജ്, പി. വി.പുഷ്പലത എന്നിവർ വിതരണം ചെയ്തു. ഒ. വി. വിജയലക്ഷ്മി സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *