• Fri. Sep 20th, 2024
Top Tags

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28ന്

Bynewsdesk

Nov 18, 2023

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുളള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നവംബര്‍ 28ന് നടക്കും. കണ്ണൂര്‍ മഞ്ഞപ്പാലത്തുളള വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2712388.

Spread the love

Leave a Reply

Your email address will not be published. Required fields are marked *