• Fri. Sep 20th, 2024
Top Tags

പുതുക്കിയ ആള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടം; കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Bynewsdesk

Nov 20, 2023

തിരുവനന്തപുരം: ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് മാസം നിലവില്‍ വന്ന ചട്ട പ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ ടി സിയുടെ ആവശ്യം.

ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6,10 എന്നീ വകുപ്പുകള്‍ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. അത് അനുസരിച്ചെടുത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇത്തരം പെര്‍മിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ പറയുന്നു.

ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടിലോടിയ റോബിന്‍ ബസിനെ കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞിരുന്നു. കേരളവും തമിഴ്‌നാടും പിഴയിടുകയും ചെയ്തിരുന്നു. പിന്നീട് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *