• Fri. Sep 20th, 2024
Top Tags

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Bynewsdesk

Nov 22, 2023

ജോര്‍ജ് വര്‍ഗ്ഗീസ് എന്നയാളുടെ സിഎൻജിവാനാണ് കത്തിനശിച്ചത്.അപകടത്തില്‍ നിന്നും ജോര്‍ജ് വര്‍ഗ്ഗീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസമായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്നു ജോര്‍ജ്. ഇതിനിടെ വാനില്‍ നിന്നും തീ ഉയരുകയായിരുന്നു. ഇത് കണ്ടയുടൻ അദ്ദേഹം പുറത്തേക്കു ചാടി. നിയന്ത്രണം വിട്ട വാൻ റോഡിന്റെ ഡിവൈഡറില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.

ഇത് കണ്ടയുടൻ നാട്ടുകാര്‍ ഓടിയെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ ഫയര്‍ഫോഴ്‌സും എത്തി. സംഭവസമയം റോഡില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം വാൻ പൂര്‍ണമായും കത്തിനശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *