• Fri. Sep 20th, 2024
Top Tags

നവകേരള സദസ്; ഇന്ന് ഇരിട്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം

Bynewsdesk

Nov 22, 2023

നവകേരള സദസ്സിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും നവംബർ 22 ന് ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇരിട്ടി പൊലിസ്.

കൂട്ടുപുഴ ഭാഗത്തുനിന്നു കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനപ്പന്തി വഴി മലയോര ഹൈവേ വഴിയും

കൂട്ടുപുഴ ഭാഗത്തുനിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടത്തിൽ- കോളിക്കടവ് – ജബ്ബാർകടവ് പാലം വഴിയും

ഉളിക്കൽ ഭാഗത്തുനിന്നും കൊട്ടിയൂർഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടത്തിൽ. കോളിക്കടവ് – ജബ്ബാർ കടവ് പാലം വഴിയും

ഉളിക്കൽ ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിക്കൂർ വഴിയും.

മട്ടന്നൂർ ഭാഗത്തുനിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പയഞ്ചേരി വഴി ജബ്ബാർക്കടവ് വഴിയോ ഉളിയിൽ തില്ലങ്കേരി വഴിയോ പോകേണ്ടതാണ്.

പേരാവൂർ ഭാഗത്തുനിന്നും ഇരിക്കൂർ ഉളിക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മലയോര ഹൈവേ വഴിയോ ജബ്ബാർകടവ് -മാടത്തിൽ വഴിയോ പോകേണ്ടതാണ്.

പാർക്കിങ്ങ്

👉🏻 കൂട്ടുപുഴ-കന്നോത്ത് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിനുസമീപം ആളെയിറക്കി തന്തോട് പെരുംപറമ്പ റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതും

👉🏻 ഇരിക്കൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാലത്തിനുസമീപം ആളെയിറക്കി കല്ലുംമുട്ടി ഭാഗത്ത് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതും

👉🏻 പേരാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഓഫീസിനുമുന്നിൽ ആളെയിറക്കി കൂരിച്ചമ്പ്ര കീഴൂർ കുന്ന് ഭാഗങ്ങളിലും റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതും ഇരിട്ടി ബ്ളോക്ക് പുന്നാട് ഗ്രൗണ്ട്

👉🏻 ചാവശ്ശേരി, മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിൽക്സിനുസമീപം ആളെയിറക്കി ജബ്ബാർകടവ് പാലം കടന്ന് ഭാഗത്തേക്ക് റോഡരികിൽ ഒതുക്കി പാർക്ക് ചെയ്യേണ്ടതുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *