• Thu. Sep 19th, 2024
Top Tags

നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Bynewsdesk

Nov 22, 2023

പാലക്കാട് മണ്ണാർക്കാട് എലുമ്പിലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നാലുശ്ശേരികാവ് അമ്പലത്തിൽ സമീപത് നിന്നും ചെർപ്പുളശ്ശേരി എക്സൈസ് ആണ് ഇവ പിടികൂടിയത്. 125 ചാക്കുകളിലായി ഒരലക്ഷത്തിഎൺപതിനായിരം പാക്കറ്റ് ഹാൻസ് ലോറിയിൽ നിന്നും കണ്ടെടുത്തു. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. ഇവയ്ക്ക് വിപണിയിൽ മുപ്പത്തി അഞ്ച് ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് പറഞ്ഞു. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *