• Fri. Sep 20th, 2024
Top Tags

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; സൗദിയിൽ നിയമം പ്രാബല്യത്തിലായി

Bynewsdesk

Nov 23, 2023

റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാലതാമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനം വരെ യാത്രക്കാരന് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *