യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്കരണം നടത്തുന്നതിന് സംസ്ഥാന യുവജന കമ്മീഷന് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചു വരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവക്ക് യഥാക്രമം 20,000, 15,000, 10000 രൂപ സമ്മാനമായി ലഭിക്കും. ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്. ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ പൂര്‍ണ്ണ മേല്‍വിലാസം സഹിതം ഡിസംബര്‍ 20ന് മുന്‍പ് കമ്മീഷന് ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, പി എം ജി, തിരുവനന്തപുരം -33. ഫോണ്‍: 0471-2308630.