• Fri. Sep 20th, 2024
Top Tags

റോബിൻ ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

Bynewsdesk

Nov 24, 2023

കോയമ്പത്തൂരില്‍നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ്സിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ്സ് പിടിച്ചെടുക്കാനെത്തിയത്. കസ്റ്റഡിയിലെടുത്ത ബസ്സ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കു മാറ്റി.

ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന വിധം ബസ്സ് പെര്‍മിറ്റ്ലംഘനം നടത്തിയെന്ന് എംവിഡി പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹനത്തിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാനും നടപടിയുണ്ടാകും. കൂടാതെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് എംവിഡിയുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *