കണ്ണൂർ: ബിസിനസ് നെറ്റ്വർക്ക് ഇൻ്റർ നാഷണൽ സംഘടിപ്പിക്കുന്ന ബിസിനസ് എക്സസിബിഷൻ
ഗ്രാൻ്റ മലബാർ എക്സ്പോ 2023 വെള്ളിയാഴ്ചമുതൽ 27 വരെ കണ്ണൂർ പൊലീസ് മൈതാനി യിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ 200 സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ,
വാഹനമേള, കുട്ടികൾക്ക് കളിക്കാനുള്ള പാർക്കുകൾ, സെമിനാറുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ എക്സ്പോയുടെ ഭാഗമായുണ്ടാകും. കണ്ണൂരിലെ അമ്പതോളം സാംസ്കാരിക, ബിസിനസ് സംഘടനകൾ എക്സിബിഷനിൽ പങ്കാളികളാകും. ഉപഭോക്താവിൻ്റെ ആവശ്യങ്ങൾ നിറവേറ്റുവാനും സേവനങ്ങൾ തെരഞ്ഞെടുക്കാനുമുള്ള സൗകര്യം ഒരു കുടക്കീഴിൽ ഒരു ക്കുകയാണ് എക്സ്പോയുടെ ആശയമെന്ന് സംഘാടകർ
വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിലെ വ്യാവസായിക, സാമൂഹിക, സാസ്കാരിക
മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിൻ്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് അവാർഡ് നൈറ്റും സംഘടിപ്പിക്കും. എക്സ്പോയിൽ പ്രവേശനം
സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ ഡോ. എ എം ഷെരീഫ്, ഷിജു ചെമ്പ്ര, നിർമൽ നാരായണൻ, ഷംമ്രീസ് ഉസ്മാൻ, സീഷൻ അലി, ടി വി ലിജു, പി ടി പി ഷഹബ് എന്നിവർ പങ്കെടുത്തു.