• Fri. Sep 20th, 2024
Top Tags

പോലീസ് കസ്‌റ്റഡിയിൽ സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്യുന്നു

Bynewsdesk

Nov 25, 2023

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതും അവകാശികൾ ഇല്ലാത്തതുമായ 20 വാഹനങ്ങൾ കേരള പോലീസ് ആക്ട്ലെ സെക്ഷൻ 56, കേരള സർക്കാർ ഉത്തരവ് നമ്പർ. 60/2018/Home തീയതി 11.09.2018 എന്നിവ പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് MSTC Ltd. എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേനെ 30/11/2023 തീയതിയിൽ ഇ-ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

പ്രസ്തുത ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ MSTC Ltd. എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ ഓൺ ലൈനായി പങ്കെടുക്കാവുന്നതാണ്.

MSTC Ltd എന്ന പൊതു മേഖലാ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവരും, ലേലത്തിൽ പങ്കെടുക്കുന്നവരുമായ വ്യക്തികൾക്ക് ലേലത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇന്നേ ദിവസം മുതൽ 29.11.2023 തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത്, മേൽ പറഞ്ഞ വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ള ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോട് കൂടി പരിശോധിക്കാവുന്നതാണ്.

പ്രസ്തുത ഇ-ലേലം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിന് 0497-2763339, 9497925858 എന്ന നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *