• Fri. Sep 20th, 2024
Top Tags

ബാലസംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗുൽമക്കായി’ എന്ന പേരിൽ ക്രിയേറ്റീവ് ഡ്രാമ ക്യാംപ് സംഘടിപ്പിച്ചു

Bynewsdesk

Nov 27, 2023
ബാലസംഘം മയ്യിൽ ഏരിയയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുൽമക്കായി എന്ന പേരിൽ നടന്ന ക്രിയേറ്റീവ് ഡ്രാമ ക്യാമ്പ് ബാലസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് അഞ്ജനയുടെ അധ്യക്ഷതയിൽ ബാലസംഘം രക്ഷാധികാരി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ രവീന്ദ്രൻ പരിപാടിക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ബാലസംഘം മയ്യിൽ ഏരിയ കൺവീനർ, ബാലസംഘം മയ്യിൽ ഏരിയ സെക്രട്ടറി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വെള്ളുവയൽ, പ്രവീൺ മാസ്റ്റർ എന്നിവർ ക്യാമ്പ് കൈകാര്യം ചെയ്തു.
പരിപാടിയിൽ ബാലസംഘം മുൻ ഏരിയ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ച പ്രിയ കൂട്ടുകാരി ഹരീഷ്മ മലയാളം യൂണിവേഴ്സിറ്റി എം എ ഹിസ്റ്ററിക്ക് രണ്ടാം റാങ്ക് നേടിയതിൽ ബാലസംഘം മയ്യിൽ ഏരിയ കമ്മിറ്റി അനുമോദിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *