• Fri. Sep 20th, 2024
Top Tags

Month: November 2023

  • Home
  • കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

കൊവിഡിന് ശേഷം ചൈനയിൽ അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ…

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് നാളെ 7 മണി മുതൽ

രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർ മാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട്…

മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു

അബുദാബി: മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു. അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ്…

റോബിൻ ബസ്സ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.

കോയമ്പത്തൂരില്‍നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ്സിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ്സ് പിടിച്ചെടുക്കാനെത്തിയത്. കസ്റ്റഡിയിലെടുത്ത ബസ്സ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്കു മാറ്റി. ഹൈക്കോടതി ഉത്തരവ്…

നവകേരള സദസ്സ്; കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

നവകേരളസദസ്സിന്റെ ഭാ​ഗമായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും…

ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടണം; ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പനിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർആർടി, ഐഡിഎസ്പി യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം…

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിലെ മുന്നറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. മാലിദ്വീപ് മുതൽ…

ജസ്റ്റിസ് ഫാത്തിമ ബീവി അത്യപൂര്‍വ വ്യക്തിത്വം: അഡ്വ. പി. സതീദേവി

കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരേ പൊരുതി മുന്നേറി വിജയം കൈവരിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അനുസ്മരിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്, തമിഴ്‌നാടിന്റെ പ്രഥമ വനിതാ ഗവര്‍ണര്‍,…

ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറില്‍നിന്ന് കണ്ടെത്തി.

കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകള്‍ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഏറ്റുമാനൂരിനു സമീപം മീനച്ചിലാര്‍ വേണാട്ടുമാലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് സംഭവം.…

മാലോം തളിർ ഫെസ്റ്റ് ജനുവരിയിൽ

വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ തളിർ ഫെസ്റ്റ് 2024 ജനുവരി 12 മുതൽ 21 വരെ നടക്കും. കാർഷിക പ്രദർശനങ്ങൾ, പുഷ്‌പഫല പ്രദർശനങ്ങൾ, കരകൗശല പുരാവസ്തു പ്രദർശനം, അക്വാറ്റിക്കോ, മാജിക്ക്ഷോ എന്നിവയ്ക്കൊപ്പം അമ്യൂസ്മെന്റ് ഇനങ്ങളും പ്രദർശന വിൽപ്പന സ്റ്റാളുകളുമുണ്ടാകും.…