• Sat. Sep 21st, 2024
Top Tags

വയനാട്ടിലേക്ക് കുതിക്കാൻ താമരശേരി ചുരം കയറേണ്ട; ഇരട്ടത്തുരങ്ക പാതയ്ക്ക് കൊങ്കൺ റെയിൽവേ ടെണ്ടര്‍ ക്ഷണിച്ചു

Bynewsdesk

Dec 3, 2023

ലബാറിലെ ഗതാഗതത്തെ മാറ്റിമറിക്കാൻ പോകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 1736.45 കോടി രൂപയുടെ രണ്ട് പാക്കേജായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്ന് താമരശേരി ചുരം കയറാതെ വയനാട് എത്താന്‍ കഴിയുന്ന തുരങ്കപാതയാണിത്.

മലബാറുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് കൂടിയാണ് തുരങ്കപാത പൂര്‍ത്തിയാകുന്നതോട് കൂടി അവസാനിക്കാന്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനം മുതല്‍ നിര്‍മാണം വരെയുള്ള പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *